Friday, 23 June 2017

Krihnadi Aashan

കൃഷ്ണാതി ആശാന്‍

എറണാകുളം പട്ടണത്തിന്റെ വടക്ക്
കായലിനാല് ചുറ്റപ്പെട്ടു കിടക്കുന്ന മുളവ്കാട്
എന്ന തുരുത്തില് കല്ലച്ചാംമുറി ചാത്തന്റെയും
കാളിയുടേയും മകനായി 1877 ഓഗസ്റ്റ് 6 ന്
ഇവരുടെ ആറാമത്തെ മകനായി കൃഷ്ണാതി
ആശാന് ജനിച്ചു. പഴയ കുന്നത്തുനാട്ടിലെ
ഐക്കര യജമാന് എന്നറിയപ്പെടുന്ന ചെറുമ
രാജാവിന്റെ പിന്തലമുറക്കാരാണ് കല്ലച്ചം
മുറിക്കാര് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
ആ കുടുംബത്തിലെ കാരണവന്മാര്ക്ക് കൊച്ചി
രാജിവ് 'ഐക്കരകുറുപ്പ്' എന്ന സ്ഥാനപേര്
നല്കി ആദരിച്ചിരുന്നു. സാമന്യം സമ്പത്തും
ആള്ശേഷിയുമൊക്കെയുണ്ടായിരുന്നു ആ
കുടുംബത്തിന്.
പുലയരടക്കമുള്ളഅയിത്തജാതികാര്ക്ക്
വിദ്യാഭ്യാസം നിഷേധിച്ചിരുന്നതിനാല്
കൃഷ്ണാതിയ്ക്കും സ്കൂളില് ചേര്ന്ന്
വിദ്യാഭ്യാസം നടത്തുന്നതിന് കഴിഞ്ഞില്ല.
എങ്കിലും അദ്ദേഹം രഹസ്യമായി
സംസ്കൃതവും, സാഹിത്യവും പഠിച്ചു. അന്നത്തെ
കാലത്ത് സങ്കല്പിക്കാന് പോലും
കഴിയാതിരുന്ന കൃത്യങ്ങളായിരുന്നു അത്. തന്റെ
സമൂഹത്തെ വിമോചിപ്പിച്ച് പൗരാവകാശങ്ങള്
നേടിയെടുക്കുന്നതിനുള്ള ഏകഉപാധി
സംഘടനയാണെന്ന് ബോദ്ധ്യപ്പെട്ട കൃഷ്ണാതി
കൊച്ചിയിലെ പുലയരെ സംഘടിപ്പിച്ച് 1913
മെയ് 25ന് എറണാകുളം സെന്റ് ആല്ബര്ട്ട്
ഹൈസ്ക്കൂളില് വച്ച് പുലയരുടെ ഒരു യോഗം
വിളിച്ചുകൂട്ടി. പുലയര് മഹാസഭ
രൂപീകരണത്തിന് കെ.പി.കുറുപ്പനും, ടി.കെ.
കൃഷ്ണമേനോനും ഒട്ടേറെ സഹായങ്ങള് ചെയ്തു.
അന്ന് കരയില് പുലയര്ക്ക് സമ്മേളിക്കാന്
അവകാശമില്ലാതിരുന്നതിനാല്
ബോള്ഗാട്ടിയിലെ കടല്പ്പരപ്പില് നാടന്
വള്ളങ്ങള് കൂട്ടിക്കെട്ടിയാണ് യോഗം
ചേര്ന്നത്. എന്റെ ഭൂമിയില് തൊട്ടുകൂടാത്തവര്
യോഗം ചേരാന് പാടില്ലെന്ന് കൊച്ചിരാജാവ്
വിലക്കിയിരുന്നു. ഒട്ടേറെ ധീവര
സമുദായങ്ങളുടെ പിന്തുണയും കൃഷ്ണാതി ആശാന്
സമ്പാദിച്ചിരുന്നു. ഒരിക്കല് എറണാകുളത്ത്
വച്ച് ഒരു കാര്ഷിക വ്യവസായിക പ്രദര്ശനം
സംഘടിപ്പിച്ചപ്പോള് ഭക്ഷ്യധാന്യങ്ങള്
ഉത്പാദിപ്പിക്കുന്ന പുലയരെ അങ്ങോട്ട്
പ്രവേശിപ്പിച്ചില്ല. കൃഷ്ണാതി ആശാന്
കൊച്ചി രാജാവിന് നിവേദനം നല്കിയത്
വഴിയാണ് അന്നുവരെ എറണാകുളത്തേക്ക്
പ്രവേശനം ഇല്ലാതിരുന്ന പുലയര്ക്ക്
പ്രവേശനം ലഭിച്ചത്. പുലയര് മഹാസഭയുടെ
കല്ലച്ചാമ്മുറി വീടും നല്ലച്ചാന് മുറിയെന്ന
വീടും ഒട്ടേറെ ബന്ധപ്പെട്ടിരിക്കുന്നു.
കൊച്ചി രാജാവ് കല്പിച്ചു കൊടുത്ത ഐക്കര
യജമാന് എറണാകുളം തൊട്ട് ആലുവ വരെയും
പറവൂരും ഉള്പ്പെടുന്നു. ഏഴുകരകളും
അവയില്പ്പെടുന്ന കുടുംബങ്ങളുടെ മീതെയും
അധികാരം ഉണ്ടായിരുന്ന വില്ലിംങ്ങ്ടണ് ദ്വീപ്
കൃഷ്ണാതി ആശാനും കരാറു പണിക്കാരനായ
അദ്ദേഹം ഇതുപോലെ ഒട്ടേറെ നിര്മ്മാണ
പ്രവര്ത്തനങ്ങള് അക്കാലത്ത് ഏറ്റെടുത്ത്
നടത്തിയിരുന്നു. അവസാനം മനുഷ്യസ്നേഹം
തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒന്നാണ് ഹിന്ദുമതം
എന്ന് പ്രഖ്യാപിച്ചുകൊണ്ട് 1918 ല്
ക്രിസ്തുമതത്തില് ചേര്ന്ന് സി.കെ.ജോണ്
എന്ന് പേര് സ്വീകരിച്ച് ക്രിസ്ത്യാനിയായി.
ഈ കാലത്ത് ക്രിസ്ത്യന് മിഷനറിമാരുടെ
പ്രലോഭനങ്ങളിലും, മതപ്രചാരത്തിലും
അകപ്പെട്ട് പുലയര് കൂട്ടത്തോടെ
ക്രിസ്തുമതത്തില് ചേര്ന്നു കൊണ്ടിരുന്ന
കാലമായിരുന്നു. പക്ഷെ അവിടെയും
നിരാശയായിരുന്നു ഫലം. ജാതി ഉപജാതി
ചിന്തകള് ക്രിസ്തുമതത്തിലും രൂക്ഷമായിരുന്നു.
കൃഷ്ണാതിയുടെ സഹോദരന്മാരായ
കെ.കെ.ഫ്രാന്സിസ്, കെ.കെ.മേരി ഇവരെല്ലാം
ക്രിസ്തുമതലംഭികളായി.
മുളവുകാട്ടിലെ സെന്റ്ജോണ്സ്
എന്നറിയപ്പെടുന്ന പള്ളി കൃഷ്ണാതി സംഭാവന
നല്കിയ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ
പള്ളി ഇന്ന് സി.എസ്.ഐ സഭയ്ക്ക് കീഴിലും
അതിപ്പോഴും പുലയപള്ളിയായി തന്നെ
നിലനില്ക്കുകയും ചെയ്യുന്നു. കൃഷ്ണാതിയുടെ
മകനായ അന്തരിച്ച സാമുവലിന്റെ
പ്രസ്താവനയനുസരിച്ച് അതിന്റെ
ഉടമാവകാശത്തിന്റെ രേഖകളും
മാറ്റപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ഒട്ടേറെ
പുലയപള്ളികള് കേരളത്തിലുണ്ട്. കൃഷ്ണാതിയുടെ
മതംമാറ്റം കൊച്ചി പുലയര് മഹാസഭയ്ക്കും
പുലയര്ക്കും തീരാനഷ്ടമാണ് ഉണ്ടാക്കിയത്.
1877 ല് ജനിച്ച അദ്ദേഹം 1937 ല്
അന്തരിച്ചു.

K P Vallon

കെ പി വള്ളോന്

പഴയ കൊച്ചി രാജ്യത്ത്, കൊച്ചി കായലിന്
സമീപമുള്ള മുളവക്കാട് ദ്വീപില് കോലങ്ങാട്ട്
വീട്ടില് പിഴങ്ങന്റെയും മാലയുടേയും ഏക
സന്താനമായി ജനിച്ചു. പറയത്തക്ക
ഔപചാരിക വിദ്യാഭ്യാസമൊന്നും
നേടാതിരുന്ന വള്ളോന് സ്വപ്രയത്നത്താല്
ലോകപരിചയം നേടി. ഒരു മേസന്
പണിക്കാരനായി ജീവിതം ആരംഭിച്ച
അദ്ദേഹം 1917 ല് എളങ്കുന്നപുഴ കോനാരി
തറയിലെ താര എന്ന ബാലികയെ വിവാഹം
കഴിച്ചു. തൊഴിലിനോടൊപ്പം തന്റെ
സമുദായം അനുഭവിച്ചു കൊണ്ടിരുന്ന
സാമൂഹ്യപീഡനങ്ങളില് മനം നൊന്ത വള്ളോന്
സമുദായിക രംഗത്തേക്കും തന്റെ കഴിവുകള്
പ്രയോഗിക്കാന് തുടങ്ങി. സ്വന്തം
സമുദായത്തില് നിലനിക്കുന്ന
അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും
ആദ്യമായി എതിര്ത്തു. ആദ്യമായി അതിനായി
സ്വന്തം തറവാട്ടില് പൂര്വ്വീകര്
പാരമ്പര്യമായി വച്ച് ആരാധന
നടത്തിയപോന്ന കല്ലും കരിങ്കുറ്റിയും
പിഴുതെറിഞ്ഞു. അങ്ങനെ തന്റെ
സമുദായത്തിലെയും വീട്ടിലെയും ആരാധനാ
കേന്ദ്രങ്ങള് നശിപ്പിച്ചുകൊണ്ട് സമുദായത്തെ
വരഞ്ഞുമുറുക്കിയ
അന്ധവിശ്വാസങ്ങള്ക്കെതിരെ
പ്രതികരിക്കാന് തയ്യാറായി. 1924 ഓടുകൂടി
വള്ളോന് സമുദായ നേത്വത്വത്തിലേക്ക്
ഉയര്ന്നുവന്നു. ആ വര്ഷം എറണാകുളം
മഹാരാജാസ് കോളേജില് വച്ച് കൂടിയ കൊച്ചി
പുലയ മഹാസഭയും വാര്ഷീകത്തോടെ
കൊച്ചിയുടെ നേതാവായി കൊണ്ട് ആ
സമ്മേളനത്തോടെ സമുദായ നേതാവെന്ന
അംഗീകാരവും നേടി.
കൊച്ചി പുലയ മഹാസഭയുടെ ജോയിന്റ്
സെക്രട്ടറിയായി പ്രസ്തുത സമ്മേളനം
എം.എല്.സിയെ തെരഞ്ഞെടുത്തിരുന്നു.
കൊച്ചി ലെജിസ്ളേറ്റീവ് കൗണ്സിലിലേക്ക്
അംഗങ്ങളെ തെരഞ്ഞെടുക്കണമെങ്കില്
ബിരുദമോ, കരംതിരിവോ ആവശ്യമായിരുന്നു.
എങ്കില് മാത്രമെ എന്തിനെ
പ്രതിനിധീകരിച്ചാണെങ്കിലും അംഗമാകാന്
കഴിയുമായിരുന്നുള്ളു. അത്തരം ഒരാളെ ലഭിക്കുക
വളരെ അപൂര്വ്വമായിരുന്നുള്ളു. തിരുവിതാംകൂര്
പ്രജാസഭയില് പുലയരെ പ്രതിനിധീകരിച്ച്
ചങ്ങനാശ്ശേരി പരമേശ്വരന് പിള്ളയെ
നിയമിച്ചത് പോലെ കൊച്ചിയില് പണ്ഡിറ്റ്
കെ.പി. കറുപ്പനെയാണ് പുലയരുടെ
പ്രതിനിധിയായി നോമിനേറ്റ് ചെയ്തിരുന്നത്.
മാസ്റ്റര് തനിക്ക് ലഭിച്ച സ്ഥാനം കൊണ്ട്
പുലയരുടെ ഉന്നതിക്കായി വലിയ
സേവനങ്ങളാണ് ചെയ്തത്. 1915 ല്
ലെജിസ്ളേറ്റീവ് കൗണ്സില് അംഗമായി
തെരഞ്ഞെടുത്ത മാസ്റ്ററുടെ കാലാവധി
കഴിഞ്ഞു വീണ്ടും നോമിനേറ്റ് ചെയ്യാന്
തീരുമാനങ്ങളുണ്ടായപ്പോള് മാസ്റ്റര് തന്നെ
പുതിയ നിര്ദ്ദേശവുമായി മുന്നോട്ടുവന്നു. ഇനി
കൊച്ചിയിലെ അവശ സമുദായത്തെ
പ്രതിനിധീകരിക്കാന് ആ സമുദായത്തിലെ
തന്നെ ആളുണ്ടെന്നും അതിനായി തിരുകൊച്ചി
പുലയര് മഹാസഭയുടെ നേതാവായ
പി.സി.ചാഞ്ചനെ നോമിനേറ്റ് ചെയ്യണമെന്ന്
ആവശ്യപ്പെടുകയുണ്ടായി. 1926 ല് കാലാവധി
പൂര്ത്തിയാക്കിയ ചാഞ്ചന് ശേഷം 1931
ആഗസ്റ്റില് ശ്രീ.വള്ളോനെ ലെജിസ്ളേറ്റീവ്
അംഗമായി നോമിനേറ്റ് ചെയ്തു. തുടര്ന്ന്
മൂന്നുവര്ഷം വള്ളോന് തന്റെ വര്ഗ്ഗത്തിന്റെ
താത്പര്യങ്ങള് സംരക്ഷിക്കുന്നതിന്
അപാരമായ പ്രവര്ത്തനങ്ങള് നടത്തി.
തുടര്ന്നുള്ള വര്ഷത്തേക്കും വള്ളോനെ
തെരഞ്ഞെടുത്തെങ്കിലും 1940 നവംബര് വരെ
സഭയില് ഹാജരായിട്ടില്ലെന്ന് സഭ രേഖകള്
ഉദ്ധരിച്ചുകൊണ്ട് ചെറായി രാമദാസ്
രേഖപ്പെടുത്തുന്നു. ശ്രീ.വള്ളോന്റെ
സഭാപ്രവര്ത്തനങ്ങള് മുഴുവനും സമുദായത്തിനും
സംഘടനക്കും വേണ്ടി വിനിയോഗിച്ചു.
കൊച്ചിയില് നിന്നും 'ഹരിജന്' എന്ന ഒരു
പത്രവും ആരംഭിച്ചുകൊണ്ട് സമുദായത്തിലും
സംഘടനയിലും ആശയപ്രചരണത്തിനുള്ള
ഉപാധികള് കണ്ടെത്തി. വള്ളോന്റെ
സഹകരണത്താല് എത്രയോ പുലയ
വിദ്യാര്ത്ഥികളെ എറണാകുളത്ത് ഹരിജന്
വിദ്യാര്ത്ഥി ഹോസ്റ്റല് സ്ഥാപിച്ചുകൊണ്ട്
അവരെ താമസിപ്പിച്ചു പഠിപ്പിക്കുന്നതിനുള്ള
സാഹചര്യങ്ങള് എം.എല്.സി ഉണ്ടാക്കി.
കേരളത്തിലെ തദ്ദേശ സ്വയംഭരണ പട്ടിക
വിദ്യാഭ്യാസ വകുപ്പിന്റെ മന്ത്രിയും കേരള
പുലയര് മഹാസഭയുടെ സ്ഥാപകന്മാരില്
ഒരാളുമായ പി.കെ.ചാത്തന് മാസ്റ്ററെ
സാമുദായിക രാഷ്ട്രീയ മണ്ഡലത്തില് വളര്ത്തി
വലുതാക്കിയതില് കെ.പി.വള്ളോന്
നിര്ണ്ണായക പങ്കുണ്ട്.

P C Chanjan

പി.സി.ചാഞ്ചന്

എറണാകുളം പട്ടണത്തിന്റെ വടക്ക് ഭാഗത്ത്
മുളവ്കാട് തുരുത്തില് പെരുമ്പിള്ളി വീട്ടില്
ചാത്തന്റെ മകനായി ജനിച്ച ചാഞ്ചന്
ലോകചരിത്രത്തില് തന്നെ
സമാനതകളില്ലാത്തവിധം കരയില്
സമ്മേളിക്കാന് സാമൂഹ്യ വ്യവസ്ഥിതി
അനുവദിക്കാതിരുന്ന ഒരു ജനതയുടെ സംഘടനാ
സമ്മേളനം കായലില് വള്ളങ്ങല് കൂട്ടിക്കെട്ടി
അതിന് മുകളില് പ്ലാറ്റ്ഫോമുണ്ടാക്കി നടത്തി
ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ്. 100
വര്ഷങ്ങള്ക്ക് മുമ്പ് കൊച്ചി കായലില് സമസ്ത
കൊച്ചി പുലയര് മഹാസഭയുടെ അന്നത്തെ
രാജഭരണത്തെ വെല്ലുവിളിച്ചുകൊണ്ട്
നടത്തിയ ചാഞ്ചന്റെ സംഘടനാപാടവം ഈ
ഒറ്റ സംഭവം കൊണ്ട് ഇന്നത്തെ തലമുറയ്ക്ക്
വിശ്വസിക്കാന് പറ്റാത്തവിധം
അത്ഭുതമായിരിക്കുന്നു. കായലാല്
ചുറ്റപ്പെട്ടുകിടക്കുന്ന ഒരു തുരുത്തായ
മുളവുകാട്ടില് കടല്ഭിത്തി കരിങ്കല്ലുകൊണ്ട്
കെട്ടുന്നതിനായി അന്യ നാടുകളില് നിന്നും
വന്ന് ജോലി ചെയ്തുകൊണ്ടിരുന്ന പുലയരാണ്
അവിടെ പിന്നീട് സ്ഥിരതാമസമാക്കിയത്.
തുരുത്ത് മുഴുവന് കൃഷിയിട മായിരുന്നു. ചാഞ്ചനും
100 പറയ്ക്ക് നിലം സ്വന്തമാക്കിയിരുന്നു.
സമീപത്തുള്ള പുലയരെല്ലാം രാത്രികാലങ്ങളില്
ഒത്തുകൂടിയിരുന്നത് ചാഞ്ചന്റെ നെടിയ പന്തല്
പോലുള്ള വീട്ടിലായിരുന്നു. എങ്ങനെയോ 4 ാം
ക്ലാസ്സ് വരെ വിദ്യാഭ്യാസം നേടിയഅദ്ദേഹം
തുരുത്തിലും സമീപപ്രദേശങ്ങളിലും സവര്ണ്ണ
ജന്മിമാരും സര്ക്കാരും പുലയരായ ജനങ്ങളോടു
കാണിക്കുന്ന ക്രൂരതയില് മനംനൊന്ത് അവരെ
സംഘടിപ്പിക്കുന്നതിനും മൗലികാവകാശങ്ങള്
നേടിയെടുക്കുന്നതിനുമായി നിരന്തരം പോരാടി.
അക്കാലത്ത് പുലയര്ക്ക് അധികാരസ്ഥാനങ്ങളി
ലൊന്നും പ്രവേശനം ഉണ്ടായിരുന്നില്ല.
അങ്ങനെ വന്നപ്പോള് ചാഞ്ചന്റെ
ഉത്സാഹത്താല് പുലയരുടേതായ ഒരു സംഘടന
സ്ഥാപിച്ചു. മുളവുകാട് പുലയസമാജം എന്ന
പേരില് ആരംഭിച്ച പ്രസ്തുത സംഘടനാ
തിരുകൊച്ചി പുലയര് മഹാസഭയുടെ ആദ്യകാല
രൂപമായിരുന്നു.

കൊച്ചി നിയമസഭയില് പുലയരെ
പ്രതിനിധീകരിച്ചുകൊണ്ടിരുന്നത്
കെ.പി.കുറുപ്പന് മാസ്റ്ററാണല്ലോ.
തുടര്ച്ചയായി മാസ്റ്ററെതന്നെ നോമിനേറ്റ്
ചെയ്തപ്പോള് മാസ്റ്റര്തന്നെ
ആവശ്യപ്പെടുകയായിരുന്നു പുലയരെ
പ്രതിനിധീകരിക്കാന് കഴിവും പ്രാപ്തിയും
സംഘടനാമികവുമുള്ള ഒരു നേതാവുണ്ടെന്നും അത്
തിരുകൊച്ചി പുലയര് മഹാസഭയുടെ നേതാവ്
പി.സി.ചാഞ്ചനാണെന്നും അദ്ദേഹത്തെ
ലെജിസ്ളേറ്റീവ് കൗണ്സിലിലേക്ക് നോമിനേറ്റ്
ചെയ്യണമെന്നും. അതുപ്രകാരമാണ് 1926 ല്
എം.എല്.സി. ആയി ചാഞ്ചനെ നോമിനേറ്റ്
ചെയ്തത്. ആ പദവി 1928 വരെ തുടര്ന്നു.
പിന്നീട് ചാഞ്ചന്റെ നിര്ദ്ദേശപ്രകാരമാണ്
കെ.പി.വള്ളോനെ എം.എല്. സിയായി
നോമിനേറ്റ് ചെയ്തത്. വള്ളോനെ തുടര്ന്ന്
കൃഷ്ണന് എം.എല്.സി, കണ്ണന് എം.എല്.സി
എന്നിവരും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കണ്ണന് എം.എല്.സിയുടെ ഭാര്യ
അമ്മിണിയാണ് കേരളത്തില് പുലയരിലെ
ആദ്യഹൈസ്ക്കൂള് അദ്ധ്യാപിക. കണ്ണന്
എം.എല്.സി സ്വാതന്ത്ര്യ സമരസേനാനിയും
വാഗണ് ട്രാജഡിയില്പ്പെടുകയും ചെയ്ത
വ്യക്തിയാണ്.
ചാഞ്ചന് രണ്ട് ആണ്മക്കളാണ്
ഉണ്ടായിരുന്നത്. അവിവാഹിതനായ
കൊച്ചുകൃഷ്ണനും, സുകുമാരനും. സുകുമാരന്റെ
മക്കളാണ് ചാഞ്ചന് താമസിച്ചുകൊണ്ടിരുന്ന
വീട്ടില് ഇപ്പോന് താമസിച്ചുപോരുന്നത്.
ഇളയമകന് ദേവദാസ്, ചാഞ്ചന്റെ ഭാര്യ
കാളിയും നല്ലൊരു സമുദായ സ്നേഹിയും
സ്വന്തം വീട്ടില് ആ പ്രദേശത്തെ
പുലയരായവര്ക്കൊക്കെ ഭക്ഷണം ഉണ്ടാക്കി
കൊടുക്കുകയും ചെയ്തുപോന്നിരുന്ന അമ്മ.
കൊച്ചി രാജാവിന്റെ അടുക്കല് ചാഞ്ചന്
നല്കിയ നിവേദനത്തിന്റെ ഫലമായി
അക്കാലങ്ങളില് ക്ഷേത്രപ്രവേശനം
ഇല്ലാതിരുന്ന പുലയര്ക്ക് മുളവ്കാട്
പുലയസമാജത്തിന്റെ പേരില് ആരാധന
നടത്തുന്നതിനായി ഒരു സുബ്രഹ്മണ്യക്ഷേത്രം
നിര്മ്മിക്കാന് അനുവാദം നല്കുകയും അവിടെ
ആദ്യം ഒരു കണ്ണാടി പ്രതിഷ്ഠ നടത്തിയാണ്
ആരാധന നടത്തിപോന്നിരുത്. പിന്നീട് ശൂലം
ആണ് പ്രതിഷ്ഠിച്ചത്. ഇന്ന്
സുബ്രഹ്മണ്യസ്വാമിയുടെ വിഗ്രഹം
നിര്മ്മിച്ച് പുന:പ്രതിഷ്ഠ നടത്തി പുലയര്
ആരാധന നടത്തി പോരുന്നു. അന്ന്
സമീപത്തുണ്ടായിരുന്ന കൊച്ചിന് ദേവസ്വം
ബോര്ഡി ന്റെ കീഴിലുള്ള കേരളേശ്വരം
ക്ഷേത്രത്തില് പുലയര്ക്ക് പ്രവേശനം
ഇല്ലാതിരുന്നതുകൊണ്ടാണ് ചാഞ്ചന്റെയും
മറ്റും ശ്രമഫലമായി കൊച്ചിരാജാവ്
ഇങ്ങനെയൊരു അവകാശം സ്ഥാപിച്ചു
കൊടുത്തത്. ദിവസവും ക്ഷേത്രത്തില് വിളക്ക്
വച്ചുകൊണ്ടിരുന്നത് ചാഞ്ചനാണ്.
ഇന്നിപ്പോള് സി.കെ.കുഞ്ഞപ്പന്
പ്രസിഡന്റും കെ.കെ.രാജന് സെക്രട്ടറിയു മായ
മുളവുകാട് പുലയസമാജമാണ് ക്ഷേത്രം
നടത്തിപ്പും ആ പ്രദേശത്തെ
പുലയരുടെക്ഷേമപ്രവര്ത്തനങ്ങളില് ഇടപെട്ട്
പ്രവര്ത്തിച്ചു പോരുന്നതും. കടുത്ത പ്രമേഹം
ബാധിച്ച് മരിച്ച ചാഞ്ചന്റെ സേവനങ്ങള്
പൂര്ണ്ണമായി ലഭ്യമാക്കുന്നതിന് യാതൊരു
സാഹചര്യവും നമുക്ക് ഇല്ലാതെ
പോയിരിക്കുന്നു.

T K C Vaduthala

കെ സി വടുതല

യഥാര്ത്ഥ പേര് ടി.കെ.ചാത്തന്. 1921
ഡിസംബര് 23 ന് എറണാകുളത്ത് വടുതലയില്
കൊച്ചുകായ പറമ്പില് തൈപ്പികണ്ടന്റെയും
പനക്കാപ്പാടത്ത് കുറുമ്പയുടേയും മകനായി
ചാത്തന് ജനിച്ചു. കൊച്ചി
പ്രജാമണ്ഡലത്തില് അംഗമായിരുന്നു.
സമുദായിക പരിഷ്ക്കരണ പരിപാടികളില്
സജീവമായി പങ്കെടുത്തു. ചിങ്കാഗോ
ട്രൈബ്യൂണല്, ഹിന്ദുസ്ഥാന് ടൈംസ്, മാതൃഭൂമി
എന്നീ പത്രങ്ങളുടെ ആഭിമുഖ്യത്തില് 1950 ല്
നടത്തിയ ലോക ചെറുകഥാ മത്സരത്തില്
മലയാളത്തില് നിന്ന് സമ്മാനാര്ഹമായ
രചനകളിലൊന്ന് ചാത്തന് വടുതലയുടെ
'രാജതലമുറ'യ്ക്കാണ് ല ഭിച്ചത്.
പബ്ലിക് റിലേഷന് ആഫീസറും ലളിതകലാ
അക്കാദമി സെക്രട്ടറിയായും പ്രവര്ത്തിച്ച
വടുതല അംബേദ്ക്കര് 'ആന്ദോളജി' എന്ന
ഗ്രന്ഥം ഉള്പ്പെടെ ഒട്ടേറെ ചെറുകഥകള്
രചിച്ചിട്ടുണ്ട്. എല്ലാം പുലയര് അനുഭവിച്ച
രോദനങ്ങളുടെ കഥകളാണ്. പട്ടിജകാതി
സംവരണമില്ലാത്ത രാജസഭയിലേക്ക്
കേരളത്തില് നിന്ന് തെരഞ്ഞെടുക്കപ്പെട്ട
ആദ്യത്തെ പുലയന് ടി.കെ.സി.വടുതലയാണ്.
സമുദായിക സ്വത്വം ഇത്രയും ഉള്ക്കൊണ്ട
സാഹിത്യകാരന് പുലയരുടെ ഇടയില്
അപൂര്വ്വമാണുള്ളത്. പുലയരുടെ
എക്കാലത്തെയും തീരാനഷ്ടമായിരുന്നു
ടി.കെ.സിയുടെ അന്ത്യം. ചങ്കരാന്തിഅട,
അച്ചണ്ട വെന്തീങ്ങു ഇന്നാ! അങ്കാ
എറങ്ങിക്കെടേന്റെ കണ്ടങ്ങോര!, സന്താന
വാത്സല്യം, സത്യയുവത്വത്തിന് വേണ്ടി,
നേതാവിന്റെ ബ്ലീച്ച്, തുടങ്ങിയ കഥാകള്
അദ്ദേഹം രചിച്ചിട്ടുണ്ട്. പ്രമുഖ
ചെറുകഥാകൃത്ത് സി.അയ്യപ്പന് വിവാഹം
കഴിച്ചിട്ടുള്ളത് ടി.കെ.സിയുടെ ഇളയ
മകളെയാണ്. 1988 ജൂലൈ 1 ന് അന്തരിച്ചു.